പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി; കലാമത്സരങ്ങള്‍ ഡിസംബര്‍ 15ന് അരിക്കുളം കെ.പി.എം.എസ്.എമ്മില്‍


കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. ഡിസംബര്‍ 5 മുതല്‍ 15 വരെ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തുകളിലായി നടക്കുന്ന കേരളോത്സവത്തിന്റെ ഉദ്ഘാടനം ദേശീയ കളരിപ്പയറ്റില്‍ സ്വര്‍ണ്ണ മെഡന്‍ ജേതാവ് ആര്‍ദ്ര വി.ടി. നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ബ്ലോക്ക് പ്രസിഡണ്ട് പി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ.അഭിനീഷ്, ബിന്ദു സോമന്‍ ബ്ലോക്ക് മെമ്പര്‍മാരയ രജില.ടി.എം, സുഹറ ഖാദര്‍, ജി.ഒ ഷാജു, എച്ച്.സി മനോജ്കുമാര്‍ യൂത്ത് കോഡിനേറ്റര്‍ ഭാനിഷ എന്നിവര്‍ സംസാരിച്ചു.

ഡിസംബര്‍ അഞ്ച്, ആറ് തിയ്യതികളില്‍ രചനാ മത്സരങ്ങള്‍ നടക്കും. ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് പരിപാടി. ഡിസംബര്‍ ഏഴിന് കൊയിലാണ്ടി സ്റ്റേഡിയത്തില്‍ അത്‌ലറ്റിക്‌സ് മത്സരങ്ങളുണ്ടാവും. എട്ടിന് ക്വിസ്, മെഹന്തി മത്സരങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. ഒമ്പിന് സ്റ്റേഡിയത്തിലാണ് ഫുട്‌ബോള്‍ മത്സരം. ഇതേദിവസം കബഡി മത്സരവും നടക്കും. പത്തിന് വെങ്ങളം വി.ആര്‍.സിയില്‍ വോളിബോള്‍ മത്സരം നടക്കും. ഡിസംബര്‍ പത്തിന് അത്തോളി കുനിയില്‍ക്കടവില്‍ ഷട്ടിലും 11ന് കൊയിലാണ്ടി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരങ്ങളുമുണ്ടാകും.

12ന് കോരപ്പുഴയില്‍ വടംവലിയും 13ന് കൊയിലാണ്ടി ന്യൂവേള്‍ഡ് ഫിറ്റ്‌നസ് സെന്ററില്‍ പഞ്ചഗുസ്തിയുമുണ്ടാകും. 15ന് അരിക്കുളം കെ.പി.എം.എസ്.എമ്മിലാണ് കലാമത്സരങ്ങള്‍ അരങ്ങേറുന്നത്.