കോല്‍ക്കളി, ഒപ്പന, ഓലമടയല്‍; വയോജന-വനിതാ കലോത്സവം സംഘടിപ്പിക്കാനൊരുങ്ങി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്, 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു
കൊയിലാണ്ടി: വനിതാ- വയോജന കലോത്സവം സംഘടിപ്പിക്കാനൊരുങ്ങി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡിസംബര്‍ മാസത്തിലാണ് കലോത്സവം സംഘടിപ്പിക്കുന്നത്. പരിപാടി വിജയിപ്പിക്കുന്നതിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
രണ്ട് ദിവസങ്ങളിലായാണ് കലോത്സവം നടക്കുക. തിരുവാതിരക്കളി, കോല്‍ക്കളി, കഥാപ്രസംഗം, ഓലമടയല്‍,ഒപ്പന തുടങ്ങി ഇരുപതോളം മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. വയോജനങ്ങളുടെയും വനിതകളുടെയും നിര്‍ദേശ പ്രകാരം ഉള്ള മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ിംഗ് കമ്മറ്റി ചെയര്മാന് കെ ജീവാനന്ദന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ചൈത്ര വിജയന്, ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ ചെയര്മാന് കെ. അഭിനീഷ്, ബ്ലോക്ക് മെംബര്‍മാരായ കെ.ടി.എം കോയ, മൊയ്തീന് കോയ, ഷീബ ശ്രീധരന്, രജില ടി.എം , സുഹറ ഖാദര്‍, സുധ കാപ്പില്‍, സി.ഡി.പി.ഓ ധന്യ എന്നിവര്‍ സംസാരിച്ചു.
Summary; Pantalayani Block Panchayat is conducting to organize Women and Elderly Arts Festival.