വയനാട്ടിലെ ദുരിബാധിതര്‍ക്ക് സ്വന്തം ഭൂമി വിട്ടുനല്‍കി നാടിന് മാതൃകയായ കെ.പി.യൂസഫ് കാപ്പാടിനെ ആദരിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്


കൊയിലാണ്ടി: വയനാട്ടിലെ ഉരുള്‍പൊട്ടലിലെ ദുരിതബാധിതര്‍ക്ക് ഭവന നിര്‍മ്മാണത്തിനായി സ്വന്തം ഭൂമി വിട്ടു നല്‍കി നാടിന് മാതൃകയായ കെ.പി.യൂസഫ് കാപ്പാടിനെ ആദരിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഹാളില്‍ വെച്ച് നടന്ന ചടങ്ങിന് ജോയിന്‍ ബി.ഡി.ഓ സതീഷ് കുമാര്‍ സ്വാഗതം പറഞ്ഞു.

പ്രസിഡണ്ട് പി. ബാബുരാജ് അധ്യക്ഷ വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡണ്ട് ചൈത്ര വിജയന്‍, വികസനകാര്യ ചെയര്‍മാന്‍ ജീവാനന്ദന്‍ മാസ്റ്റര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സോമന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. അഭിനീഷ്, അംഗങ്ങളായ കെ.ടി.എം കോയ, ഇ.കെ ജുബീഷ്, മൊയ്തീൻ കോയ,ബിന്ദു മഠത്തില്‍, ഷീബ ശ്രീധരന്‍, സുഹറ ഗാദര്‍, സുധ കാപ്പില്‍, രജില ടി.എം, എന്നിവര്‍ സംസാരിച്ചു.