പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആരോഗ്യ ശില്‍പശാല



തിരുവങ്ങൂര്‍: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആരോഗ്യ ശില്പശാല നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ആരോഗ്യ ശില്പശാല ഉദ്ഘാടനം ചെയ്തു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ചൈത്ര വിജയന്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിന്ദുസോമന്‍, കെ.അഭിനീഷ് ബ്ലോക്ക് പഞ്ചായത്തംഗം ഷിബ ശ്രീധരന്‍, ഗ്രാമ പഞ്ചായത്തംഗം ശബ്‌ന ഉമ്മാരിയില്‍, എം.എം.സി.മാനേജര്‍ സന്ദീപ് ലാല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ.ജെ.ഷീബ സ്വാഗതവും എച്ച്.ഐ.സി രാജേഷ് നന്ദിയും പ്രകടിപ്പിച്ചു.