ഇലക്ട്രിക്കൽ വിഷയത്തിൽ ഏകദിന ശില്പശാലയുമായി പന്തലായിനി ബിആർസി


Advertisement

പന്തലായിനി: പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി പന്തലായിനി ബിആർസിയുടെ നേതൃത്വത്തിൽ സ്പെഷ്യലിസ്റ്റ് ടീച്ചർമാർക്കും സ്പെഷ്യൽ എഡ്യുക്കേറ്റർമാർക്കും സിആർസിസിമാർക്കും വർക്ക് എഡ്യൂക്കേഷൻ പുസ്തകത്തിലെ ഇലക്ട്രിക്കൽ വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.

Advertisement

മുൻസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ഷിജു കെ ഉദ്ഘാടനം ചെയ്തു. റീജിയണൽ കോളേജ് എൻജിനീയറിങിലെ പ്രിൻസിപ്പാൾ അർജ്ജുനൻ എസ് ക്ലാസ് നയിച്ചു.

Advertisement

പന്തലായനി ബിപിസി ദീപ്തി ഇ.പി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ട്രെയിനർ വികാസ് കെ. എസ് സ്വാഗതവും സ്പെഷ്യലിസ്റ്റ് ടീച്ചർ നീമ.പി നന്ദിയും പറഞ്ഞു.

Advertisement

Description: Pantalaini BRC with one day workshop on Electrical