മേപ്പയൂര്‍ നിവാസികളുടെ ശ്രദ്ധയ്ക്ക്; മഴവെള്ളത്തെ തടഞ്ഞുനിര്‍ത്തുന്ന പാലങ്ങളോ, പൈപ്പുകളോ നിര്‍മ്മിച്ചിട്ടുണ്ടോ, എങ്കില്‍ സൂക്ഷിക്കണം!!
മേപ്പയ്യൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ജല നിര്‍ഗമന മാര്‍ഗ്ഗങ്ങള്‍ തടസ്സപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മഴവെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിന് തടസ്സമായി നിര്‍മ്മിച്ചിട്ടുള്ള താല്‍ക്കാലിക പാലങ്ങള്‍, പൈപ്പുകള്‍, മണ്ണിട്ട് മൂടിയ സ്ഥലങ്ങള്‍ എന്നിവ ഒരാഴ്ചക്കകം ബന്ധപ്പെട്ടവര്‍ സ്വമേധയാ നീക്കം ചെയ്യേണ്ടതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിക്കുന്നു.
അല്ലാത്തപക്ഷം ദുരന്തനിവാരണ നിയമപ്രകാരം നടപടി കൈക്കൊള്ളുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.