‘പള്ളികള്‍ വിശ്വാസികളുടെ അഭയകേന്ദ്രം’; പുനര്‍ നിര്‍മ്മിക്കുന്ന കോടിക്കല്‍ ജുമാ മസ്ജിദിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തറക്കല്ലിട്ടു
നന്തിബസാര്‍: പുനര്‍നിര്‍മ്മിക്കുന്ന വന്‍മുഖം കോടിക്കല്‍ ജുമാ മസ്ജിദിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. പള്ളികള്‍ വിശ്വാസികളുടെ അഭയകേന്ദ്രമാണെന്നും പള്ളികളെ സംരക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും ഒരോ വിശ്വാസിയുടെയും ബാധ്യതയാണെന്നും തങ്ങള്‍ പറഞ്ഞു.
കെ.അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ഖാസി ഇ.കെ.അബൂബക്കര്‍ ഹാജി, ശുഐബ് ഹൈത്തമി വാരാമ്പറ്റ, വി.വി.മുഹമ്മദ് കോയ, മുഹമ്മദലി തിരുവള്ളൂര്‍, എഞ്ചിനിയര്‍ റഫീഖ് അത്തോളി, അഹമ്മദ് ഫൈസി, ഇമ്പിച്ചിമമ്മു വെള്ളിയൂര്‍, പികെ.ഹുസൈന്‍ ഹാജി, പി.വി.അബ്ദുറഹ്‌മാന്‍ ഹൈത്തമി, കെ.റഷീദ്, ഇ.കെ.കുഞ്ഞമ്മദ് സംസാരിച്ചു. സെക്രട്ടറി മന്നത്ത് മജീദ് സ്വാഗതവും വി.കെ.ഇസ്മായില്‍ നന്ദിയും പറഞ്ഞു.