ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കൊയിലാണ്ടിയിലെ പൗരാവലി അനുശോചിച്ചു


കൊയിലാണ്ടി: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും കേരളത്തിൽ മതേതര ജനാധിപത്യം കാത്തു സൂക്ഷിക്കുന്നതിനു നേതൃത്വം നൽകുകയും ചെയ്ത പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കൊയിലാണ്ടിയിലെ പൗരാവലി അനുശോചിച്ചു.

അനുശോചന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷയായി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വി.പി.ഇബ്രാഹിം കുട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.പി.അലി സ്വാഗതം പറഞ്ഞു.

കാനത്തിൽ ജമീല എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവാനന്ദൻ, നഗരസഭ വൈസ് ചെയർമാൻ കെ.സത്യൻ, മുൻ എം.എൽ.എ പി.വിശ്വൻ, വി.വി.സുധാകരൻ, സുനിൽ മോഹൻ, വായനാരി വിനോദ് , ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി.എം.കോയ, സത്യചന്ദ്രൻ, ബാലകൃഷ്ണൻ, മുജീബ് അലി, ഹുസൈൻ തങ്ങൾ, ടി.കെ.ബാലൻ, രാജേഷ് കീഴരിയൂർ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, കെ.എം.രാജീവൻ, സുനിൽ പ്രകാശ്, ഇ.പി.രതീഷ്, വി.ടി.സുരേന്ദ്രൻ, കെ.എം.നജീബ്, സമദ് നടേരി, ആസിഫ് കലാം, എ.അസീസ്, ടി.അഷറഫ്, എ.കുഞ്ഞഹമ്മദ് എന്നിവർ സംസാരിച്ചു.