‘ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ചില്ല’; പാലോറമല സംരക്ഷണ സമിതി ജനകീയ കണ്‍വെന്‍ഷന്‍ നാളെ


ഉള്ളിയേരി: പാലോറമല സംരക്ഷണ സമിതി ജനകീയ കണ്‍വെന്‍ഷന്‍ ആഗസ്ത് 25 ന് നടക്കും. വൈകീട്ട് മൂന്ന് മണിക്ക് കൂമുള്ളി വായനശാലയില്‍ വെച്ചാണ് ജനകീയ കണ്‍വെന്‍ഷന്‍ നടക്കുക. ഉള്ള്യേരി പാലോറമലയില്‍ മലമുകളിലെ വലിയ പാറക്കല്ലില്‍ വിള്ളല്‍ കണ്ടത്തിയതിനെ തുടര്‍ന്ന് പ്രദേശത്തെ രണ്ട് വീടുകളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

ജിയോളജി വകുപ്പില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വന്ന് സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ജിയോളജി വകുപ്പ് റിപ്പോര്‍ട്ട് നല്‍കാത്തതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായാണ് ജനകീയകണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നതെന്ന് വൈസ് പ്രസിഡണ്ട് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പാലോറ മലയുടെ തെക്കുഭാഗത്ത് ഉള്ള്യേരി-അത്തോളി പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന മൊടക്കല്ലൂര്‍ കൂമുള്ളി ഭാഗത്തെ മലമുകളിലെ കല്ലിലാണ് വിള്ളല്‍ രൂപപ്പെട്ടത്. രണ്ടാള്‍പൊക്കത്തിലുള്ള ഉരുളന്‍ കല്ലിലാണ് വെള്ളം ഒഴുകിയതിനെ തുടര്‍ന്നുള്ള വിള്ളല്‍ കണ്ടത്. തുടര്‍ന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം ബലരാമന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശം സന്ദര്‍ശിച്ചിരുന്നു.

ഉള്ള്യേരി പാലോറമലയില്‍ മലമുകളിലെ വലിയ പാറക്കല്ലില്‍ വിള്ളല്‍: സര്‍വ്വകക്ഷിയോഗം ചേര്‍ന്നു, തുടര്‍നടപടികള്‍ ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം

ഉള്ള്യേരി പാലോറമലയില്‍ മലമുകളിലെ വലിയ പാറക്കല്ലില്‍ വിള്ളല്‍; പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാന്‍ നാളെ വിദഗ്ധരടക്കം പങ്കെടുക്കുന്ന യോഗം

Description: paloramala-preservation-committee-peoples-convention-on-25th-august.