നടുവത്തൂര്‍ മഹാ ശിവക്ഷേത്രത്തിലെ ആറാട്ടു ഉത്സവത്തിന്റെ പള്ളിവേട്ട നാളെ; ആവേശം പകര്‍ന്ന് ഇളനീര്‍ക്കുല വരവ്


കീഴരിയൂര്‍: നടുവത്തൂര്‍ മഹാശിവക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന്റെ മുഖ്യ ചടങ്ങായ പള്ളിവേട്ട എഴുന്നള്ളത്ത് നാളെ. വൈകിട്ട് കാഴ്ചശീവേലി, ദീപാരാധന, ശ്രീഭൂതബലി എന്നിവ നടക്കും. തുടര്‍ന്ന് നെല്യാടി പാലത്തിനടുത്തു നിന്നും നടക്കുന്ന നായാട്ട് ചടങ്ങിന ശേഷം പള്ളിവേട്ട എഴുന്നള്ളത്ത് ആരംഭിക്കും. നടുവത്തൂര്‍ മഹാശിവക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന്റെ തെക്കെയില്‍ മീത്തല്‍ ഇളനീര്‍ക്കുല വരവ് നടന്നു.

മേള വിദഗ്ധന്‍ കലാമണ്ഡലം ബലരാമന്റെ മേള പ്രമാണത്തില്‍ കലാമണ്ഡലം ശിവദാസ്, സദനം സുരേഷ്, കാഞ്ഞിലശ്ശേരി അജിത് പ്രസാദ്, കലാമണ്ഡലം സനൂപ് തുടങ്ങി അന്‍പതോളം മേള വിദഗ്ധര്‍ അണിനിരന്നുള്ള പാണ്ടിമേളത്തോടെയാണ് പള്ളിവേട്ട എഴുന്നള്ളത്ത്.

തുടര്‍ന്ന് വെടിക്കെട്ട്’ ഡയനാമിറ്റ് ഡിസ്‌പ്ലേ എന്നിവ നടക്കും. ഇന്നലെ മഹാ ശിവരാത്രിയില്‍ കാഴ്ചശീവേലി, ശയനപ്രദക്ഷിണം, തെക്കെയില്‍ മീത്തല്‍ ഇളനീര്‍ കുല വരവ്, തായമ്പക, വിളക്കിനെഴുന്നള്ളിപ്പ്, കലാസന്ധ്യ എന്നിവ നടന്നു.