പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം; കൊയിലാണ്ടിയില്‍ പലസ്തീൻ ഐക്യദാർഢൃ റാലിയുമായി ശൈഖുന പാറന്നൂർ ഉസ്താദ് സ്മാരക മിൻഹാജുൽ ജന്ന ദർസ് വിദ്യാര്‍ത്ഥികള്‍


കൊയിലാണ്ടി: ശൈഖുന പാറന്നൂർ ഉസ്താദ് സ്മാരക മിൻഹാജുൽ ജന്ന ദർസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ പലസ്തീൻ ഐക്യദാർഢൃ റാലി സംഘടിപ്പിച്ചു. ഖാസി ടി.കെ മുഹമ്മദ് കുട്ടി മുസ്‌ലിയാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച റാലി കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു.

ബദ്രിയ്യ കോളജ് പ്രിൻസിപ്പൾ അൻവർ ഫൈസി നിലമ്പൂർ മുഖ്യ പ്രഭാഷണം നടത്തി. പി.വി ഹമീദ്‌ അധ്യക്ഷത വഹിച്ചു. മദ്റസ മാനേജ്മെൻറ് ജില്ല സെക്രട്ടറി അൻസാർ കൊല്ലം, മുഹമ്മദ് അസ്ഹർ ബാഖവി, ഇസ്മാഈൽ ബാഖവി, സിനാൻ, മുഫ് ലിഹ്‌ എന്നിവര്‍ സംസാരിച്ചു. സമാപന ചടങ്ങ് മുഹുയുദീൻ ദാരിമി ഉദ്‌ഘാടനം ചെയ്തു.