‘പൊരുതുന്ന പലസ്തീന് കരുത്താവുക’; ഐക്യദാര്‍ഢ്യ പരിപാടിയുമായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി


കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി സ്‌കൂള്‍ പാര്‍ലമെന്റിന്റെ നേതൃത്വത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി സംഘടിപ്പിച്ചു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ പ്രദീപന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

നവനീത് സ്വാഗതം പറഞ്ഞു. ഹൈസ്‌കൂള്‍ അധ്യാപകന്‍ വിജയന്‍ മാഷ് സംസാരിച്ചു. യുദ്ധ വിരുദ്ധ പ്രതിജ്ഞ റെന അവതരിപ്പിച്ചു. ഹരിനന്ദ്,അദ്വൈത് എന്നിവര്‍ പരിപാടിക്ക് നേതൃത്യം നല്‍കി.