പ്രമേഹത്തെ നേരത്തെ തിരിച്ചറിയാം പ്രതിരോധിക്കാം; സൗജന്യ ജീവിതശൈലി രോഗ പരിശോധനയുമായി പാലക്കുളം സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി


കൊയിലാണ്ടി: ജീവിതശൈലി രോഗ പരിശോധന സംഘടിപ്പിച്ച് പാലക്കുളം സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി. ഷുഗര്‍, പ്രഷര്‍ തുടങ്ങിയ പരിശോധനകളാണ് നടത്തിയത്. എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ച പാലക്കുളം സുഭാഷ് വായനശാലയില്‍ വച്ച് രാവിലെ 7 മണി മുതല്‍ 9 മണി വരെയാണ് പരിശോധന.


കൊയിലാണ്ടി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലെ ഡോ.അമൃത ലക്ഷ്മി പരിപാടി ഉദ്ഘാടനം ചെയ്തു. സുരക്ഷയുടെ പാലക്കുളം യൂണിറ്റ് കണ്‍വീനര്‍ ഷിനേഷ് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ചെയര്‍മാന്‍ രാമചന്ദ്രന്‍ എന്‍. അധ്യക്ഷത വഹിച്ചു. സുഭാഷ് വായനശാല സെക്രട്ടറി സത്യന്‍ സംസാരിച്ചു.

സുരക്ഷയുടെ പ്രവര്‍ത്തകരായ സഗിന, പാലിയേറ്റീവ് നേഴ്‌സ് സിന്‍സി എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. ഇനി വരുന്ന എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ച ഷുഗര്‍ പ്രഷര്‍ എന്നിവ പരിശോധിക്കുന്നതിന് വേണ്ടി എല്ലാവരും എത്തിച്ചേരണമെന്ന് സംഘാടകര്‍ പറഞ്ഞു.

Summary: Palakulam Safety Pain and Palliative Care by organizing disease check-up.