യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പയ്യോളി രണ്ടാംഗേറ്റ് നാളെ മുതല്‍ നാല് ദിവസത്തേയ്ക്ക് അടച്ചിടും, വിശദമായി നോക്കാം


പയ്യോളി: പയ്യോളി റെയില്‍വെ ലെവല്‍ ക്രോസിംഗ് 211-ാം നമ്പര്‍ ഗേറ്റ് (രണ്ടാം ഗേറ്റ്) നാളെ (6.9.2024) മുതല്‍ നാല് ദിവസത്തേക്ക് അടച്ചിടും. രാവിലെ 8 മണി മുതല്‍ 9 ന് വൈകീട്ട് വരെയാണ് രണ്ടാം ഗേറ്റ് അടച്ചിടുക.


എല്‍ സി ബും പൂര്‍ണമായും പുതുക്കുന്നതിന്റെ ഭാഗമായാണ് ഗേറ്റ് അടച്ചിടുന്നത്. വാഹന യാത്രികര്‍ ഒന്നാം ഗേറ്റോ, സമീപത്തുള്ള മറ്റ് ലെവല്‍ ക്രോസിംഗുകളോ വഴി പോകേണ്ടതാണ്. നിര്‍മാണ ജോലി പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഗേറ്റ് ഗതാഗതത്തിനായി തുറന്നു നല്‍കും.

Summary: Paioli Second Gate will be closed for four days from tomorrow.