വ്യാജ ലോണ്‍ ആപ്പിലൂടെ ലോണ്‍ വാഗ്ദാനം നല്‍കി യുവാവിന്റെ കൈയില്‍ നിന്നും പണംതട്ടിയ കേസ്; ഒരാളെക്കൂടി അറസ്റ്റ് ചെയ്ത് പയ്യോളി പോലീസ്
പയ്യോളി: വ്യാജ ലോണ്‍ ആപ്പിലൂടെ ലോണ്‍ വാഗ്ദാനം നല്‍കി യുവാവിന്റെ കൈയില്‍ നിന്നും പണംതട്ടിയ കേസില്‍ ഒരാളെക്കൂടി അറസ്റ്റ് ചെയ്ത് പയ്യോളി പോലീസ്. കോഴിക്കോട് മേനിച്ചാലില്‍ മീത്തല്‍ കൊമ്മേരി മുജീബ് എന്നയാളെയാണ് ഇന്‍സ്‌പെക്ടര്‍ സജീഷ്, എ.കെ അറസ്റ്റ് ചെയ്തത്.
പയ്യോളി സ്വദേശി സായൂജിനാണ് പണം നഷ്ടമായത്. 50000 രൂപ വായ എടുക്കാന്‍ ശ്രമിച്ച യുവാവില്‍ നിന്നും ക്രെഡിക്ട് സ്‌കോര്‍ കുറവാണ് തുടങ്ങി വിവിധ കാരണങ്ങള്‍ പറഞ്ഞ് വിവിധ അക്കൗണ്ടുകളിലേക്ക് അടപ്പിച്ചാണ് സംഘം പണം തട്ടിയത്.
യുവാവിന് നഷ്ടപെട്ട തുകയില്‍ 27240 രൂപയടക്കം 980000 രൂപയാണ് പ്രതിയുടെ അക്കൗണ്ടില്‍ എത്തിയത്. ഈ തുക ചെക്ക് ഉപയോഗിച്ച് പിന്‍വലിച്ച് കമ്മീഷന്‍ കൈപറ്റി മറ്റൊരാള്‍ക്ക് കൈമാറുകയായിരുന്നെന്ന് അന്വേഷണത്തില്‍ മനസ്സിലായതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പയ്യോളി സ്വദേശി ശ്രീകാന്തിനെ ഈ കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി സെ ഷന്‍സ് കോടതിയെ സമീപിച്ചിരിക്കുകയാണ്. എസ്.ഐ (ശ്രീജിത്ത്, എ.എസ്.ഐ ബിജു, സി.പി.ഒ രൂപേഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പയ്യോളി JFCM I കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.