ചാക്കര പാടശേഖരത്തിലെ നെല്‍കര്‍ഷകര്‍ക്ക് ഇനി റോഡിലൂടെ പോകാം; ചാക്കര വലാട്ടില്‍ റോഡ് പ്രവൃത്തി തുടങ്ങി


മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിലെ ചാക്കര – വലാട്ടില്‍ റോഡ് പ്രവൃത്തി തുടങ്ങി. ഒട്ടും യാത്ര സൗകര്യം ഇല്ലാത്ത പ്രദേശത്തു കൂടിയാണ് റോഡ് നിര്‍മ്മിക്കുന്നത്. ചാക്കര പാടശേഖരത്തിലെ നെല്‍ കര്‍ഷകര്‍ക്കും വാഴയില്‍ ഭഗവതി ക്ഷേത്രത്തിലേക്ക് പോകുന്നവര്‍ക്കുമെല്ലാം ഏറെ പ്രയോജനപ്രദമായ റോഡാവും ഇത്. ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് മുഖേന ലഭിച്ച 75 ലക്ഷം രൂപ ചിലവഴിച്ചാണ് ഒരു കിലോമിറ്ററോളം വരുന്ന റോഡിന്റെ ആദ്യഘട്ടമെന്ന നിലയില്‍ 650 മീറ്റര്‍ നിര്‍മ്മിക്കുന്നത്.

റോഡിന്റെ ഉദ്ഘാടനം കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വ്വഹിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ മൂടാടി ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന നിരവധി വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമാണിത്.

അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ രാകേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി സ്റ്റാന്റംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.പി.അഖില, ടി.കെ. ഭാസ്‌കരന്‍, മെമ്പര്‍മാരായ ലത കെ.പി, സുനിത സി.എം, ലതിക പുതുക്കുടി കൂടാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ വി.എം.ഷാജു, ദാമോദരന്‍ പൊറ്റക്കാട്, കെ.പി.മോഹനന്‍, വി.എം.വിനോദ്, പി.എം.ബി.നടേരി, യു.വി.മാധവന്‍ എന്നിവര്‍ സംസാരിച്ചു. വികസന സമിതി കണ്‍വീനര്‍ കെ.സുകു സ്വാഗതവും എ.ഇ.തെസ്‌നി നന്ദിയും പറഞ്ഞു.