കർഷകരിൽ നിന്ന് നാടൻ ഉൽപ്പന്നങ്ങൾക്ക് വാങ്ങാം; ഉള്ള്യേരിയിൽ പാക്കിംഗ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു


Advertisement

ഉള്ള്യേരി: ബാലുശ്ശേരി, പന്തലായനി ബ്ലോക്കുകളിലെ കർഷകരുടെ തനി നാടൻ ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി ഉള്ളിയേരിയിൽ പാക്കിംഗ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ഗ്രാമപ്രഭ ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ ഉത്പന്നങ്ങൾക്ക് വൻ സ്വീകാര്യത ലഭിച്ചതിനാലാണ് ഉള്ളിയേരിയിൽ ഒരു പാക്കിംഗ് യൂണിറ്റ് കൂടി പ്രവർത്തനം തുടങ്ങിയത്. പാക്കിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി നിർവഹിച്ചു.

Advertisement

ചടങ്ങിൽ ഉള്ള്യേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. അജിത അധ്യക്ഷത വഹിച്ചു. ബാലുശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ഫൈസൽ കെ. കെ പദ്ധതി വിശദീകരിച്ചു. കോഴിക്കോട് ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ രജ്ഞിത് ബാബു മുഖ്യാതിഥിയായി. പുതിയ ഉത്പന്നങ്ങളുടെ ലോഞ്ചിങ് ഉള്ള്യേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാലരാമൻ മാസ്റ്റർ നിർവഹിച്ചു.

Advertisement

ഉള്ള്യേരി ഗ്രാമീണ ബാങ്കിന് സമീപമാണ് പാക്കിംഗ് യൂണിറ്റ് പ്രവർത്തിക്കുന്നത്. കർഷകരുടെ നാൽപതോളം തനി നാടൻ ഉൽപന്നങ്ങൾ ഇവിടെ ലഭ്യമാണ്. മൂല്യവർദ്ധനവിലൂടെ കർഷകരുടെ വരുമാനം ഉയർത്തുകയാണ് ഗ്രാമ പ്രഭയുടെ ലക്ഷ്യം.

Advertisement

കൊയിലാണ്ടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ നന്ദിത വി പി, ബാലുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഷാജി പി, ഉള്ള്യേരിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ ബാബു കെ എം, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ്‌ സന്തോഷ്‌ സി എം, എന്നിവർ സംസാരിച്ചു. ഗ്രാമ പ്രഭ പ്രസിഡണ്ട് പി സജീന്ദ്രൻ സ്വാഗതവും സെക്രട്ടറി സക്കീന നന്ദിയും പറഞ്ഞു. ദേശീയ കർഷക അവാർഡ് ജേതാവ് സിദ്ധീഖ് വെങ്ങളത്ത് കണ്ടിയെ ചടങ്ങിൽ ആദരിച്ചു.