കാവുന്തറയിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടിയും കർഷക പ്രസ്ഥാനവും കെട്ടിപ്പടുക്കാൻ മുന്നിൽ നിന്ന് നയിച്ച നേതാവ്; പി.എം.കേളപ്പന് കണ്ണീരോടെ വിട നൽകി നാട്


നടുവണ്ണൂർ: കാവുന്തറ മേഖലയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവായ പി.എം.കേളപ്പന്റെ വിയോഗത്തിൽ ദുഃഖത്തിലാഴ്ന്ന് നാട്. കാവുന്തറയിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടിയും കർഷക പ്രസ്ഥാനനവും കെട്ടിപ്പടുക്കാനായി മുന്നിൽ നിന്ന് നയിച്ച നേതാവായിരുന്നു കേളപ്പൻ. 1969 മുതൽ അടിയുറച്ച സി.പി.എം പ്രവർത്തകനായിരുന്നു അദ്ദേഹം.

തന്റെ എൺപത്തിയേഴാം വയസിലാണ് കേളപ്പൻ വിട വാങ്ങുന്നത്. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം പാർട്ടിയെയും പാർട്ടി നയങ്ങളെയും ഉയർത്തിപ്പിടിച്ച കേളപ്പന്റെ വേർപാട് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും നാടിനും തീരാ നഷ്ടമാണ്.

കുഞ്ഞിപ്പെണ്ണാണ് കേളപ്പന്റെ ഭാര്യ.

മക്കൾ: ശോഭന, ഉഷ, രാഗിണി, ശിവദാസൻ.

മരുമക്കൾ: കുഞ്ഞിച്ചോയി (തറമലങ്ങാടി) അച്ചുതൻ (നരക്കോട്) പവിത്രൻ (നൻമണ്ട ) രഞ്ജിനി (കീഴരിയൂർ) സി പി ഐ എം കാവിൽ ബ്രാഞ്ച് മെമ്പർ.

സഹോദരങ്ങൾ: മാത, കണാരൻ, പരേതരായ കടുങ്ങോൻ, രാരിച്ചൻ, ചോയിച്ചി, മാണിക്യം, ചിരുത.

ഇന്ന് രാവിലെ ഒമ്പത് മണിക്കായിരുന്നു സംസ്കാര ചടങ്ങുകൾ. നാട്ടിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് താങ്ങായിരുന്ന സഖാവ് പി.എം.കേളപ്പൻ ഇനി ജനങ്ങളുടെ മനസിലെ ജ്വലിക്കുന്ന ഓർമ്മയാകും.