‘മനുഷ്യ ശരീരത്തെ വരെ ദോഷകരമായി ബാധിക്കും എന്നറിയാമെങ്കിലും എന്തെ കാര്യമാക്കാത്തത്’; ഓസോൺ ദിനത്തിൽ അവബോധവുമായി ആന്തട്ട ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ
കൊയിലാണ്ടി: മാറിവരുന്ന കാലാവസ്ഥ വ്യതിയാനങ്ങളും പ്രകൃതി ദുരന്തങ്ങളും കണ്ടിട്ടും മാറാത്ത മനുഷ്യർക്ക് അവബോധവുമായി ആന്തട്ട ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ. മനുഷ്യ ശരീരത്തെ ദോഷകരമായി ബാധിക്കും എന്നറിയാമെങ്കിലും കരുതലില്ലാത്തതിനെതിരെ കുട്ടികൾ ആണ് ചേർന്ന് വിവിധ പരിപാടികളോടെ ഓസോൺ ദിനം ആചരിച്ചു.
പോസ്റ്റർ നിർമാണ മൽസരം, പ്ലക്കാർഡ് നിർമാണം, വീഡിയോ പ്രദർശനം, ഫോട്ടോ പ്രദർശനം തുടങ്ങിയവ നടന്നു. പരിസ്ഥിതി പ്രവർത്തകൻ വി.ടി. നാസർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം.ജി. ബൽരാജ് അധ്യക്ഷത വഹിച്ചു. പി.ജയകുമാർ, ഡോ. രഞ്ജിത്ത് ലാൽ, പി.ടി.കെ.രാജേഷ്, കെ.രാജേശ്വരി, കെ.ബേബിരമ, പി.പ്രസീജ എന്നിവർ പ്രസംഗിച്ചു.
അന്തരീക്ഷത്തിലെ ഓസോൺ സാന്നിധ്യം ജീവന്റെ നിലനില്‍പ്പിന് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഓർമ്മപെടുത്താനാണ് ഈ ദിനം ആചരിക്കുന്നത്. വാഹനങ്ങളില്‍ നിന്നുള്ള പുകയും, വ്യവസായശാലകളില്‍ നിന്ന് പുറന്തള്ളുന്ന വാതകങ്ങളും തുടങ്ങിയ കാരണങ്ങളും ഓസോൺ ശോഷണത്തിന് കാരണമാവുന്നു.