സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമണം തടയാന്‍ മുന്നിട്ടിറങ്ങി കേരള പോലീസ്; വിദ്യാര്‍ത്ഥിനികള്‍ക്കായി ജി.വി.എച്ച്.എസ്.എസ് സ്‌കൂളില്‍ സ്വയം പ്രതിരോധ പരിശീലന ക്ലാസ്
മേപ്പയ്യൂര്‍: ജി.വി.എച്ച്.എസ്.എസ് സ്‌കൂളില്‍ സ്വയം പ്രതിരോധ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂള്‍ എസ്.പി.സി യുടെയും
കേരള പോലീസിന്റെയും നേതൃത്വത്തിലാണ് സ്വയം പ്രതിരോധ പരിശീലനങ്ങളും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമണം തടയാനും സ്വയം രക്ഷയ്ക്ക് പ്രാപ്തമാക്കാനും വേണ്ടിയുള്ള കേരള പോലീസിന്റെ വിമന്‍സ് സെല്‍ഫ് ഡിഫന്‍സ് പദ്ധതിയുടെ ഭാഗമായിട്ടാണ് പരിശീലനം. എ.എസ്.ഐ വി.വി ഷീജ ,എസ്.സി.പി ഒ കെ.ജി ജീജ എന്നീവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
പ്രിന്‍സിപ്പല്‍ ഹെഡ്മാസ്റ്റര്‍ കെ. നിഷിദ്, അഡീഷണല്‍ ഹെഡ് മാസ്റ്റര്‍ കെ.എം മുഹമ്മദ്, സി.പി.ഒ സുധീഷ് കുമാര്‍, പി. സമീര്‍ കേഡറ്റുകളായ ആന്‍വിയ, ഫിഗസവിന്‍, നൈനിക എന്നിവര്‍ സംസാരിച്ചു.
Summary: Organized self defense training class at GVHSS school.