അമ്പതോളം നവസംരംഭകര്‍ ഒത്തുചേര്‍ന്നു; പന്തലായനിയില്‍ സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു


പന്തലായനി: വ്യവസായ വാണിജ്യ വകുപ്പിന്റേയും പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് കുടുംബശ്രീ വിപണന കേന്ദ്രം ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൈത്ര വിജയൻ അധ്യക്ഷത വഹിച്ചു.

ഇ വേൾഡ്‌കോം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ഡിജിറ്റൽ ബ്രാൻഡിംഗ് സ്ട്രാറ്റജിസ്റ്റുമായ അഭയൻ.പി ഡിജിറ്റൽ മാർക്കറ്റിംഗ് ആൻഡ് ബ്രാൻഡിംഗ് എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. പി.എം.എഫ്.എം.ഇ ജില്ലാ റിസോഴ്സ്പേഴ്സൺ സുമേഷ് പദ്ധതി വിശദീകരിച്ചു. വ്യവസായ വകുപ്പിന്റെ വിവിധ സ്കീമുകളെ സംബന്ധിച്ച് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ശിബി കെ പി വിശദീകരിച്ചു. 50 ഓളം നവസംരംഭകർ പരിപാടിയിൽ പങ്കെടുത്തു.

വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജീവാനന്ദൻ മാസ്റ്റർ, ക്ഷേമ കാര്യ സ്റ്റാൻസിംഗ് കമ്മറ്റി ചെയർപേഴ്‌സണ്‍ ബിന്ദു സോമൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഭിനീഷ്, ബ്ലോക്ക് ഡിവിഷൻ മെമ്പർ ബിന്ദു മഠത്തിൽ എന്നിവർ സംസാരിച്ചു. കൊയിലാണ്ടി താലൂക്ക് ഉപജില്ല വ്യവസായ ഓഫീസർ ഷിബിൻ സ്വാഗതവും പന്തലായനി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ശിബി കെ.പി നന്ദിയും പറഞ്ഞു.