കുട്ടികളില്‍ കണ്ടുവരുന്ന തക്കാളിപനി, മുണ്ടിനീര് എന്നിവ ശ്രദ്ധിക്കണം; പെരുവട്ടൂര്‍ എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി രോഗ നിര്‍ണ്ണയവും ബോധവല്‍ക്കരണ ക്ലാസുമായി കൊയിലാണ്ടി ഗവ: ഹോമിയോ ആശുപത്രി
കൊയിലാണ്ടി: പെരുവട്ടൂര്‍ എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍കരണ ക്ലാസും രോഗ നിര്‍ണ്ണയവും സംഘടിപ്പിച്ചു. കൊയിലാണ്ടി ഗവ : ഹോമിയോ ആശുപത്രിയും സ്‌കൂള്‍ ജെ.ആര്‍.സി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
സ്‌കൂളിലെ പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് ക്യാമ്പ് നടത്തിയത്. കുട്ടികളില്‍ കണ്ടു വരുന്ന തക്കാളി പനി, മുണ്ടി നീര്, മലേഷ്യന്‍ പൊട്ടി എന്നിവയെപറ്റി രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ: ചിത്ര, ഡോ: റംസിന എന്നിവര്‍ ക്ലാസ്സെടുത്തു.
പല വിധ പകര്‍ച്ച വ്യാധികളാല്‍ പ്രയാസം അനുഭവിക്കുന്ന ഈ സമയത്ത് ക്യാമ്പ് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ആശ്വാസമായി മാറി. ഹെഡ്മിസ്‌ട്രെസ് ഇന്ദിര സി.കെ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. രാജഗോപാലന്‍ മാസ്റ്റര്‍ സ്വാഗതവും പി.ടി.എ പ്രസിഡന്റ് അനീഷ് പി.എം, ജെ.ആര്‍.സി കണ്‍സിലര്‍ അതുല്യ, ഉഷശ്രീ ടീച്ചര്‍, ബാസില്‍, ബിന്‍സി, ഷിജിന, ജൂലി, നദിറ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. സിറാജ് ഇയ്യഞ്ചേരി ചടങ്ങിന് നന്ദി പറഞ്ഞു.