എഫ്.എം ഫൈസലിന്റെ വിയോഗത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ച് കോടിക്കല്‍ ശാഖ മുസ്ലിംലീഗ് കമ്മിറ്റിയും ദുബൈ കെ.എംസി.സി മൂടാടി പഞ്ചായത്ത് കമ്മിറ്റിയും


നന്തി ബസാര്‍: മൂടാടി പഞ്ചായത്ത് കെ.എം.സി.സി വൈസ്പ്രസിഡണ്ടും കോടിക്കല്‍ പ്രദേശത്തെ സാമൂഹ്യ മത രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായ എഫ്എം ഫൈസലിന്റെ വിയോഗത്തില്‍ കോടിക്കല്‍ ശാഖ മുസ്ലിംലീഗ് കമ്മിറ്റിയും ദുബൈ കെ.എംസി.സി മൂടാടി പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി അനുസ്മരണയോഗം സംഘടിപ്പിച്ചു.

അനുസ്മരണ യോഗം പ്രമുഖ സാഹിത്യകാരന്‍ ബഷീര്‍ തിക്കോടി ഉദ്ഘാടനം ചെയ്തു. പി.കെ ഹുസൈന്‍ഹാജി അധ്യക്ഷത വഹിച്ചു. സി.കെ ഇബ്രാഹിം അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.പി കരീം സ്വാഗതം പറഞ്ഞു. ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍ ,വി.കെ.കെ റിയാസ്, ദുല്‍ഖിഫില്‍ വി.പി, കെ.പി ഷക്കീല, പി ഇന്‍ഷിദ, പി.വി അസീസ്, മന്നത് മജീദ്, വര്‍ദ് അബ്ദുറഹ്‌മാന്‍, പി ബഷീര്‍, പി.കെ മമ്മു, വി.കെ ഇസ്മായില്‍, വി.കെ.കെ റാഷിദ് എന്നിവര്‍ സംസാരിച്ചു. മഹല്ല് ഖത്തീബ് ഫൈസല്‍ ദാരിമി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.