വിമുക്തഭടന്‍മ്മാര്‍ക്ക് റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം; വിശദമായി അറിയാം


കോഴിക്കോട്: ജില്ലയിലെ വിമുക്തഭടന്മാര്‍ക്ക് വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാത്ത റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം.


01.01.1995 മുതല്‍ 31.12.2024 വരെ കാലയളവില്‍പുതുക്കാന്‍ കഴിയാത്ത റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ 2025 ഏപ്രില്‍ 30 വരെ പുതുക്കി പുന:സ്ഥാപിക്കാമെന്ന് ജില്ല സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:0495-2771881.