സഹകരണ ബാങ്കുകളില്‍ 242 ഒഴിവുകള്‍- വിശദാംശങ്ങള്‍ അറിയാം
സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 242 ഒഴിവുകളുണ്ട്. ഇതില്‍ 222 ഒഴിവുകള്‍ ജൂനിയര്‍ ക്ലാര്‍ക്ക്/ കാഷ്യര്‍ തസ്തികയിലാണ്. സെക്രട്ടറി-1, അസിസ്റ്റന്റ് സെക്രട്ടറി-5, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍-8, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍-6 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍.
നിയമനരീതി:
പരീക്ഷാ ബോര്‍ഡ് നടത്തുന്ന ഒ.എം.ആര് പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരീക്ഷാ ബോര്‍ഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം. ഒ.എം.ആര് പരീക്ഷ എണ്‍പത് മാര്‍ക്കിനാണ്.
ബന്ധപ്പെട്ട സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖം പതിനഞ്ച് മാര്‍ക്കിന് ആയിരിക്കും. അഭിമുഖത്തിന് മൂന്നും അഭിമുഖത്തിലെ പ്രകടനത്തിന് പന്ത്രണ്ടും എന്നിങ്ങനെയാണ് മാര്‍ക്കുകള്‍.
യോഗ്യത: ജൂനിയര്‍ ക്ലര്‍ക്ക്/കാഷ്യര്‍: എസ്.എസ്.എല്‍.സി. അഥവാ തത്തുല്യ യോഗ്യതയും സബോര്‍ഡിനേറ്റ് പേഴ്സണല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സുമാണ് അടിസ്ഥാന യോഗ്യത.
സഹകരണം ഐച്ഛിക വിഷയമായി എടുത്ത ബി.കോം ബിരുദം, അല്ലെങ്കില്‍ ഏതെങ്കിലും ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമ അല്ലെങ്കില്‍ വിജയകരമായി പൂര്‍ത്തീകരിച്ച സബോര്‍ഡിനേറ്റ് പേഴ്സണല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ്, അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ബി.എസ്.സി (സഹകരണം ആന്റ് ബാങ്കിങ്) ഉള്ളവര്‍ക്കും അപേക്ഷിക്കാം.
[ad2]
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍:
ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുളള്ള ബിരുദം. കേരള/കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എന്‍ട്രി കോഴ്സ് പാസായ സര്‍ട്ടിഫിക്കറ്റ്. ഒരു അംഗീകൃത സ്ഥാപനത്തില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ജോലി ചെയ്ത് ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം.
[ad1]
വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.csebkerala.orgയില്‍ ലഭ്യമാണ്. ഓരോ തസ്തികയിലേക്കുമുള്ള അപേക്ഷകള്‍ പ്രത്യേകം കവറിലാക്കി തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കണം. അവസാന തിയ്യതി: മെയ് 11
വിലാസം: സെക്രട്ടറി, സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബില്‍ഡിങ്, ഓവര്‍ ബ്രിഡ്്ജ്, ജനറല്‍ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695001.