കൂടെയുണ്ട് കരുതലോടെ, കൊയിലാണ്ടിയിൽ “ഒപ്പം”ക്യാമ്പയിനുമായി ന​ഗരസഭ


കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കൂടെയുണ്ട് കരുതലോടെ “ഒപ്പം”ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഭാഗമായി പി.എം.എ.വൈ ലൈഫ് ഗുണഭോക്താക്കൾ, കുടുംബാംഗങ്ങൾ, കുടുംബശ്രീ കുടുംബാംഗങ്ങൾ, ആശ്രയ, അതിദാരിദ്രം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്കായി സ്വയംതൊഴിൽ സംരംഭങ്ങൾ, വേതനാധിഷ്ഠിത തൊഴിലുകൾ എന്നിവയെ കുറിച്ച് ട്രെയിനിങ് സംഘടിപ്പിച്ചു.

ടൗൺ ഹാളിൽ നടന്ന ക്യാമ്പയിൻ നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയർമാൻ കെ.ഷിജു അധ്യക്ഷത വഹിച്ചു. പി.എം.എ.വൈ യുടെ എസ്.ഡി.എസ് ആയ വി.ആർ.രചന പദ്ധതി വിശദീകരിച്ചു. റിജിൻ കൃഷ്ണ, വ്യവസായ ഓഫീസർ ടി.വി.ലത, രൂപ, സിറ്റി മിഷൻ മാനേജർ തുഷാര, എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു.

മെമ്പർ സെക്രട്ടറി ടി.കെ.ഷിബ സ്വാഗതവും സി.ഡി.എസ്.അധ്യക്ഷ എം.പി. ഇന്ദുലേഖ നന്ദിയും പറഞ്ഞ പരിപാടിയിൽ സ്ഥിരംസമിതി അധ്യക്ഷരായ ഇ.കെ.അജിത്, കെ.എ.ഇന്ദിര, സി.പ്രജില, കൗൺസിലർ കെ.കെ.വൈശാഖ്, നഗരസഭ സെക്രട്ടറി എൻ.സുരേഷ് എന്നിവർ സംസാരിച്ചു.

Summary: Oppam campaign at Koyilandy