”ഉമ്മൻചാണ്ടി കേരള രാഷ്ട്രീയത്തിലെ അനിഷേധ്യനും അനുകരണീയനുമായ നേതാവ്‌”; കൊയിലാണ്ടിയിലെ സര്‍വ്വകക്ഷി അനുശോചന യോഗത്തില്‍ കാനത്തിൽ ജമീല എംഎൽഎ


കൊയിലാണ്ടി: കേരള രാഷ്ട്രീയത്തിലെ അനിഷേധ്യനും അനുകരണീയനുമായ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് കാനത്തിൽ ജമീല എംഎൽഎ. കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. അഡ്വ.കെ.വിജയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. മനോജ് പയറ്റ് വളപ്പിൽ സ്വാഗതം പറഞ്ഞു.

നഗരസഭ ചെയർപേഴ്‌സണ്‍ സുധ കിഴക്കേപാട്ട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി ശിവാനന്ദൻ, കെപിസിസി മെമ്പർ രത്നവല്ലി ടീച്ചർ, മുൻ എംഎൽഎമാരായ വിശ്വൻ മാസ്റ്റർ, കെ.ദാസൻ, കെപിസിസി അംഗം സി.വി ബാലകൃഷ്ണൻ മാസ്റ്റർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.പി ഇബ്രാഹിംകുട്ടി, ഇ.കെ അജിത്ത് മാസ്റ്റർ, വായനാരി വിനോദ് കുമാർ, കെടിഎം കോയ, സത്യചന്ദ്രൻ, അഡ്വ.ടി കെ രാധാകൃഷ്ണൻ, എസ്ര.വി, പി.കെ കബീർ സലാല, മുജീബ് അലി, റഷീദ് മാസ്റ്റർ, വി.പി ഭാസ്കരൻ, വീ.ടി സുരേന്ദ്രൻ, നടേരി ഭാസ്കരൻ, രാജേഷ് കീഴരിയൂർ, പി.കെ അരവിന്ദൻ മാസ്റ്റർ, വി.വി സുധാകരൻ, യു.കെ രാജൻ, അസീസ് മാസ്റ്റർ, ഇ.എസ് രാജൻ, കെ.പി വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.