അന്തരിച്ച കോൺഗ്രസ് നേതാവ് യു.രാജീവൻ മാസ്റ്ററുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ കൊയിലാണ്ടിയിലെ വീട്ടിൽ ഉമ്മൻചാണ്ടിയെത്തി


കൊയിലാണ്ടി: അന്തരിച്ച മുൻ ഡി.സി.സി അധ്യക്ഷൻ യു.രാജീവൻ മാസ്റ്ററുടെ കുടുംബാംഗങ്ങൾക്ക് ആശ്വാസം പകർന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി വീട്ടിലെത്തി. പുളിയഞ്ചേരിയിലെ ഉണിത്രാട്ടിൽ വീട്ടിൽ ഇന്ന് രാവിലെയാണ് അദ്ദേഹമെത്തിയത്.

രാജീവൻ മാസ്റ്ററുടെ കുടുംബത്തോട് സംസാരിക്കുന്ന ഉമ്മൻ ചാണ്ടി. കെ.സി.ജോസഫ് സമീപം.


ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ, മുൻ മന്ത്രി കെ.സി. ജോസഫ്, കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, കെ.സി. അബു,പി.രത്നവല്ലി, രാജേഷ് കീഴരിയൂർ, വി.പി. ഭാസ്കരൻ, മഠത്തിൽ നാണു, രമേശ് നമ്പിയത്ത്, വി.ടി. സുരേന്ദ്രൻ തുടങ്ങിയവരും ഒപ്പം വന്നു.

ആത്മാർഥത മുഖമുദ്രയാക്കിയ നിസ്വാർത്ഥ രാഷ്ട്രീയ പ്രവർത്തകനായിരുന്നു യു രാജീവൻ മാസ്റ്റർ. രാഷ്ട്രീയ ഭേദമന്യേ സാധാരണ ജനങ്ങളെ പരിഗണിക്കുകയും തനിക്ക് ലഭ്യമായ സ്ഥാനങ്ങൾ എല്ലാം സാമൂഹ്യ പ്രവർത്തനത്തിന് വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്യുമായിരുന്നു.