വേദനയില്ലാത്ത ലോകത്തേക്ക് അവന്‍ മടങ്ങി; അതിഗുരുതരമായ രോഗത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന ചിങ്ങപ്പുരത്തെ ഒരു വയസുകാരന്‍ യജസ് വിജയന്‍ അന്തരിച്ചു


Advertisement

മൂടാടി: ചിങ്ങപുരം തേജസില്‍ അതുല്‍ വിജയന്‍-അപര്‍ണ ദമ്പതികളുടെ മകനായ ഒരു വയസുകാരന്‍ യജസ് വിജയന്‍ അന്തരിച്ചു. അനുദിനം പ്രതിരോധശേഷി നഷ്ടപ്പെടുന്ന അതിഗുരുതരമായ എസ്.സി.ഐ.ഡി എന്ന രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

Advertisement

അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലുള്ള അപ്പോളോ ആശുപത്രിയില്‍ വച്ച്‌ യജസിന്റെ മജ്ജ മാറ്റിവെച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ കഴിയവേ ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു മരണം. മജ്ജ മാറ്റിവെക്കുന്നതിനും തുടര്‍ചികിത്സയ്ക്കുമായി നാട്ടുകാര്‍ ചേര്‍ന്ന് ധനശേഖരണം നടത്തിയിരുന്നു. ഏതാണ്ട് 50 ലക്ഷമായിരുന്നു ചികിത്സാചെലവ്.

Advertisement
Advertisement