കൂത്താളിയില്‍ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ച നിലയില്‍


Advertisement

പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലെ കമ്മോത്ത് ഒന്നര വയസുകാരന്‍ ബക്കറ്റില്‍ വീണ് മരിച്ച നിലയില്‍. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.

ഈര്‍പ്പാപൊയില്‍ ഗിരീഷ് അജ്ഞലി ദമ്പതികളുടെ ഒരു വയസും മൂന്നുമാസവും പ്രായമുള്ള മകന്‍ ശബരിയാണ് മരിച്ചത്.

Advertisement

ബാക്കറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Advertisement

മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവിടെ നിന്നും പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.

Advertisement

Summary: one year old boy drowned to death in koothali