ശിശുക്ഷേമ സംരക്ഷണ സമിതി അംഗങ്ങള്‍ക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്


കൊയിലാണ്ടി: ഏകദിന ശില്പശാല സംഘടിപ്പിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്. ശിശുക്ഷേമ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത്തല ശിശുക്ഷേമ സംരക്ഷണ സമിതിയംഗങ്ങള്‍ക്കാണ് ശില്പശാല സംഘടിപ്പിച്ചത്.

ശില്പശാലയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് ചൈത്ര വിജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ സി.കെ ശ്രീകുമാര്‍, ബിന്ദു രാജന്‍, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ. അഭിനീഷ്, ബിന്ദു സോമന്‍, സി.ഡി.പി.ഒ ധന്യ.ടി.എന്‍, അനുരാധ. ടി.എം തുടങ്ങിയവര്‍ സംസാരിച്ചു. രജിഷ കെ.പി, ശരണ്യ സുരേഷ് എന്നിവര്‍ വിഷയാവതരണം നടത്തി.