പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് വിദ്യാര്‍ഥികള്‍ക്ക് ഒ.എന്‍.സി.പിയുടെ കൈത്താങ്ങ്


Advertisement

കൊയിലാണ്ടി: കക്ഷി രാഷ്ട്രീയത്തിന്നതീതമായ മാനവിക ഐക്യമാണ് കാലം ആവശ്യപ്പെടുന്നതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പ്രവാസി സംഘടനയായ ഒ.എന്‍.സി.പി.യുടെ കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണോദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം.

Advertisement

ഒ.എന്‍.സി.പി.കോ ഓര്‍ഡിനേറ്റര്‍ നജീബ് തിക്കോടി അദ്ധ്യക്ഷം വഹിച്ചു. എന്‍.സി.പി. ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. കെ.ടി.എം.കോയ, പി.കെ.എം.ബാലകൃഷ്ണന്‍, ഹാഷിം അരിയില്‍, ഇ.എസ്.രാജന്‍, സി.സത്യചന്ദ്രന്‍, സി.രമേശന്‍, കെ.കെ.ശ്രീഷു, ചേനോത്ത് ഭാസ്‌ക്കരന്‍ അവിണേരി ശങ്കരന്‍, പി.എം.ബി നടേരി, കെ.കെ.നാരായണന്‍, അരുണ്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement

Advertisement