വീണ്ടും ഒരിക്കല്‍ കൂടി കലാലയ മുറ്റത്തേക്ക്; മൂടാടി ഗ്രാമപഞ്ചായത്തില്‍ ‘തിരികെ സ്‌കൂളിലേക്ക്’ തുടക്കമായി


കൊയിലാണ്ടി: പഠിച്ചിറിങ്ങിയ കലാലയ മുറ്റത്തേക്ക് അവര്‍ ഒരിക്കല്‍ കൂടി എത്തി. കേരള തദ്ദേശഭരണ വകുപ്പ് കുടുബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തിരികെ സ്‌കൂളിലേക്ക് പരിപാടിയുടെ ഭാഗമായാണ് കുടുംബശ്രീ അംഗങ്ങള്‍ ഒരിക്കല്‍ കൂടി സ്‌കൂളിലേക്ക് എത്തിയത്. മൂടാടി ഗ്രാമപഞ്ചായത്തില്‍ വീമംഗലം സ്‌കൂളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ ഉത്ഘാടനം ചെയ്തു.

രാവിലെ അസംബ്ലിയോടെയാണ് പ്രവേശനോത്സവ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. വൈകിട്ട് 4.30 വരെ ക്ലാസുകള്‍ നടത്തി. ഗ്രാമപഞ്ചായത്തിലെ 18 വാര്‍ഡുകളില്‍ നിന്ന് മുഴുവന്‍ കുടുംബശ്രീ അംഗങ്ങളും ഡിസംബര്‍ 10നകം പഠിതാക്കളായി സ്‌കൂളില്‍ എത്തും.

സി.ഡി.എസ് മെമ്പര്‍ വി.കെ. കമല സ്വാഗതവും സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ ശ്രീലത അധ്യക്ഷതയും വഹിച്ചു. വനിത ബസ് ഡ്രൈവര്‍ അനുഗ്രഹ ഫ്‌ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് ഷിജ പട്ടേരി സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എം.പി.അഖില, എം.കെ.മോഹനന്‍, കെ.ജി വാനന്ദന്‍ മാസ്റ്റര്‍, മെമ്പര്‍മാരായ ടി.എം.റജുല, കെ.പി.ലത, ഹുസ്‌ന, പപ്പന്‍ മൂടാടി, കെ.സുമതി, സുനിത സി.എം എന്നിവര്‍ പങ്കെടുത്തു.