‘നാട്ടിലൊരു കൂട്ടായ്മ, വീട്ടിലൊരു പരിചാരകന്‍,പരിചാരിക’; പാലേരിയില്‍ ലോക പാലിയേറ്റീവ് ദിനവും വളണ്ടിയര്‍ സംഗമവുമായി കോഴിക്കോട് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ പേരാമ്പ്ര ഏരിയ കമ്മിറ്റി


പേരാമ്പ്ര: ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് പാലേരി ജനകീയ പാലിയേറ്റീവ് കെയര്‍ സെന്റര്‍ ആന്‍ഡ് റിലീഫ് ഹോം ആസ്ഥാനമന്ദിരത്തില്‍ പാലിയേറ്റീവ് ദിനവും വളണ്ടിയര്‍ സംഗമവും നടന്നു. കോഴിക്കോട് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍(കിപ്പ്) പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

‘നാട്ടിലൊരു കൂട്ടായ്മ, വീട്ടിലൊരു പരിചാരകന്‍/പരിചാരിക’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം നിര്‍വഹിച്ചു. കിപ്പ് പേരാമ്പ്ര ഏരിയ പ്രസിഡണ്ട് ബോബി ഓസ്റ്റിന്‍ അധ്യക്ഷത വഹിച്ചു.
ഡോക്ടര്‍ സി.കെ. വിനോദ് മുഖ്യപ്രഭാഷണം നടത്തി.

കിപ്പ് ജില്ലാ സെക്രട്ടറി മറിയാമ്മ ബാബു വളണ്ടിയര്‍മാര്‍ക്ക് ക്ലാസ് എടുത്തു. ജനകീയ പാലിയേറ്റീവ് ചെയര്‍മാന്‍ എം.കെ. കുഞ്ഞബ്ദുള്ള മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കിപ്പ് ഏരിയ സെക്രട്ടറി സുധന്‍ പി. സ്വാഗതവും വി.സി. നാരായണന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു. ജോണ്‍സണ്‍ ജോസ്, ഹമീദ് മാസ്റ്റര്‍, നൗഷാദ് അഹമ്മദ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Summary: On the occasion of World Palliative Day, a palliative day and volunteer meeting was held at Paleri Janakea Palliative Care Center and Relief Home headquarters.