‘ജനാധിപത്യ ട്രേഡ് യൂണിയന് അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക’; കൊയിലാണ്ടിയില്‍ പ്രകടനവുമായി കെ.എസ്.എസ്.പി.യു
കൊയിലാണ്ടി: നവംബര്‍ 26 ന് ട്രേഡ് യൂണിയനുകളും സാംസ്കാരിക സംഘടനകളും നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊയിലാണ്ടിയില്‍ പ്രകടനവും പൊതുയോഗവും നടത്തി കെ.എസ്.എസ്.പി.യു. കൊയിലാണ്ടി, പന്തലായനി എന്നീ ബ്ളോക്കുകള്‍ സംയുക്തമായി ബ്ളോക്ക് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം കൊയിലാണ്ടി ടണില്‍ കൂടി ബസ്റ്റാന്റ് പരിസരത്ത് എത്തി പൊതുയോഗം ചേര്‍ന്നു.
PFRDA നിയമം റദ്ദ് ചെയ്തു ടാറ്റൂട്ടറി പെന്ഷന് പുന:സ്ഥാപിക്കുക, ജനാധിപത്യ ട്രേഡ് യൂണിയന് അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന വിനാശകരമായ നിയമങ്ങള്‍ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളാണ് സംഘടന ഉന്നയിക്കുന്നത്.
പന്തലായനി ബ്ളോക്ക് പ്രസിഡന്റ് എന്‍.കെ.കെ മാരാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.എസ്.എസ്എസ്.പി.യു സംസ്ഥാന സെക്രട്ടറി ടി.വി ഗിരിജ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മറ്റി മെമ്പര്‍ ഇ. അപ്പുക്കുട്ടി, സംസ്ഥാന കൗണ്‍സിലര്‍ സുധാകരന് മാസ്റ്റര്‍, ജില്ലാ കമ്മറ്റി മെമ്പര്‍ സുകുമാരന്‍ മാസ്റ്റര്‍, പി.വി രാജന്, സുരേന്ദ്രന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.