‘കേദാരം’; കൊയിലാണ്ടിയില്‍ സംഗീതപ്രേമികള്‍ ഒന്നിക്കുന്ന പരിപാടി ഫെബ്രുവരി 15 ന്
കൊയിലാണ്ടി: ഫെബ്രുവരി 15ന് കൊയിലാണ്ടിയില്‍ നടക്കുന്ന കേദാരം പരിപാടിയുടെ പോസ്റ്റര്‍ റിലീസിംഗ് നടന്നു. പ്രമുഖ കര്‍ണ്ണാട്ടിക് സംഗീതജ്ഞനും ചെമ്പയ് സംഗീതകോളേജിലെ സംഗീതവിഭാഗം മുന്‍ മേധാവിയുമായിരുന്ന കെ. ആര്. കേദാരനാഥന്റെ സ്മരണാര്‍ത്ഥമാണ് സംഗീതപരിപാടി സംഘടിപ്പിക്കുന്നത്.
മന്ത്രി എം. ബി. രാജേഷാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ശിഷ്യരും, പ്രശിഷ്യരും സംഗീതപ്രേമികളും ചേര്‍ന്ന സംഘാടകസമിതിയാണ് പരിപാടി നടത്തുന്നത്. ചടങ്ങില്‍ പ്രൊഫ. കാവും വട്ടം വാസുദേവന്‍, പ്രേം രാജ് പാലക്കാട്, സത്യന് മേപ്പയൂര്‍, അഡ്വ. കെ. ടി ശ്രീനിവാസന്, ആനന്ദന് കാവും വട്ടം, ആര്. കെ. രാജന്, സത്യന് മൂടാടി, സുരേഷ്മടപ്പള്ളി എന്നിവര്‍ സംബന്ധിച്ചു.