പാരീസ് ഒളിമ്പിക്‌സിനെ സ്വാഗതം ചെയ്ത് ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍; ടൗണിലെ വലംവെച്ച് ദീപശിഖാ പ്രയാണം


ചെങ്ങോട്ടുകാവ്: 2024 ജൂലൈ 26ന് തുടങ്ങുന്ന പാരീസ് ഒളിമ്പിക്‌സിനെ സ്വാഗതം ചെയ്തുകൊണ്ട് ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആവേശനിര്‍ഭരമായ ദീപശിഖാ പ്രയാണം നടത്തി.

ചെങ്ങോട്ടുകാവ് ഈസ്റ്റ് യുപി സ്‌കൂളില്‍ നിന്ന് ആരംഭിച്ച പ്രയാണം ചെങ്ങോട്ടുകാവ് ടൗണിനെ വലം വച്ചുകൊണ്ട് കാഴ്ചക്കാര്‍ക്ക് ഒളിമ്പിക്‌സിന്റെ വരവ് അറിയിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക തേജസി വിജയന്‍, സ്‌പോര്‍ട്‌സ് ക്ലബ് കണ്‍വീനര്‍ ജാഫര്‍ ചെയ്നോളി, സീനിയര്‍ അസിസ്റ്റന്റ് സുരേഷ് മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി ഷംജാ പി.കെ, പ്രയാഗ് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ദീപശിഖക്കൊപ്പം വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ചെണ്ടമേളം കാഴ്ചയ്ക്ക് മിഴിവേകി.