കൊയിലാണ്ടി എസ്.എൻ.ഡി.പി കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; വീണ്ടും ഒരിക്കൽ കൂടി കൂടണയാൻ, കൂട്ട് കൂടാൻ, ഒത്തു കൂടാൻ ഒരവസരം; ‘ഹോം കമിംഗ്’ ഓഗസ്റ്റ് 28ന്


Advertisement

കൊയിലാണ്ടി: വീണ്ടും അവർ ഒന്നിക്കുകയാണ്, കലാലയ മുറ്റത്തശ്ശിക്കരികിൽ, ഒന്നായ് ഓർമ്മകൾ അയവിറക്കാൻ. ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി യോഗം കോളേജിലെ 1995 മുതൽ പഠിച്ചിറങ്ങിയവരുടെ സംഗമമായ ‘ഹോം കമിംഗ്’ ഓഗസ്റ്റ് 28ന്.

Advertisement

ഓഗസ്റ്റ് 28 ഞായറാഴ്ച രാവിലെ 10 മണി മുതലാണ് പൂർവ്വ വിദ്യാർത്ഥി സംഗമം നടക്കുക. മുൻ പ്രിൻസിപ്പൽ നന്ദകുമാർ ആർ.കെ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

Advertisement

ചടങ്ങിൽ കോളേജിലെ പൂർവ്വകാല അധ്യാപകരെ ആദരിക്കുന്നതിനോടൊപ്പം അസോസിയേഷന്റെ നേതൃത്വത്തിൽ ഭാവിയിൽ നടത്താൻ ഉദ്ദേശിക്കുന്ന വിവിധ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും എന്ന് സംഘാടകർ പറഞ്ഞു.

Advertisement

മുഴുവൻ പൂർവ്വ വിദ്യാർത്ഥികളും ഞായറാഴ്ച രാവിലെ 9.30ന് കോളേജിൽ എത്തണമെന്ന് അറിയിച്ചു.