കൊടുവളളിയിൽ വയോധികന്‍ പുഴയില്‍ മരിച്ച നിലയില്‍


Advertisement

കൊടുവളളി: കൊടുവളളിക്ക് സമീപം പൂനൂര്‍ പുഴയില്‍ വയോധികന്‍ മരിച്ച നിലയില്‍. കട്ടിപ്പാറ ചമല്‍ കൊട്ടാരപ്പറമ്പില്‍ തുണ്ടിയില്‍ അബ്ദുല്‍ കരീം ആണ് മരിച്ചത്. എഴുപത്തഞ്ച് വയസ്സായിരുന്നു. കരീം പുഴയിലേക്ക് കാല്‍ വഴുതിവീണതെന്നാണ് പ്രാഥമിക നിഗമനം. തലയില്‍ മുറിവേറ്റിട്ടുണ്ട്.

Advertisement

വാവാട് എരഞ്ഞോണ ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 6.30 ഓടെ പ്രഭാത സവാരിക്ക് ഇറങ്ങിയ മൂന്നു പേരാണ് പൂനൂര്‍ പുഴയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയും. പരിശോധനയില്‍ മരിച്ചത് കരീം ആണെന്ന് തിരിച്ചറിയുകയുമായിരുന്നു.

Advertisement

കൊടുവള്ളി ഇന്‍സ്പെക്ടര്‍ പി.ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.

Advertisement

summary: old man died in koduvalli poonur river