യുവത്വമാണ് ശക്തി, കരുതലാണ് ഭാവി; എൻ.വൈ.സി കോഴിക്കോട് ജില്ലാ പഠന ശിബിരത്തിന് അകലാപ്പുഴയില്‍ തുടക്കം


കൊയിലാണ്ടി: നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്സ് ജില്ലാ പഠന ശിബിരത്തിന് കൊയിലാണ്ടിയില്‍ തുടക്കമായി. അകലാപ്പുഴയില്‍ വൈകുന്നേരത്തോടെ പ്രസിഡണ്ട് യൂസുഫ് പുതുപ്പാടി പതാക ഉയർത്തി. തുടർന്ന് എസ്.അരുൺ കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ജില്ലാ ജനറൽ കൗൺസിൽ യോഗം എൻ.സി.പി.ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ജനാധിപത്യ സംവിധാനവും, ബഹുസ്വരതയും സംരക്ഷിച്ച് രാജ്യത്തിന്റെ അഖണ്ഡത നിലനിർത്തുന്നതിൽ യുവാക്കൾക്ക് വലിയ പങ്ക് നിർവ്വഹിക്കാനുണ്ടെന്ന് മുക്കം മുഹമ്മദ് പറഞ്ഞു.

സി.ജൂലേഷ്, എം.പി ഷിജിത്, പി.വി സജിത്, സുഭാഷ് ചന്ദ്രൻ, മൂനീർ വട്ടക്കണ്ടി, യാസിർ വി.പി, സുജിത് തിരുവണ്ണൂർ, ശ്രീജിത് വള്ളിൽ, ശ്രീലജ പുതിയേടുത്ത്, ബിനീഷ് പി.കെ, അനുപമ പി.എം.ബി, സി.സുദേവ്, സതീഷ് സി.പി തുടങ്ങിയവർ പ്രസംഗിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പഠനശിബിരം ശനിയാഴ്ച വൈകിട്ടോടെ അവസാനിക്കും.

Description: NYC Kozhikode district study camp started at Akalapuzha