ആറ്മാസക്കാലം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി; നൂറിന്റെ നിറവില്‍ മൂടാടി ഗോഖലെ യു.പി സ്കൂള്‍


മൂടാടി: നിരവധി തലമുറകൾക്ക് അക്ഷര വെളിച്ചമേകിയ ഗോഖലെ യുപി സ്കൂൾ നൂറാം വാർഷികത്തിന്റെ നിറവില്‍. ശതാബ്ദിയുടെ ഭാഗമായി ആറ് മാസക്കാലം നീണ്ടുനില്‍ക്കുന്ന വൈവിധ്യമായ ആഘോഷപരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം കൊയിലാണ്ടി  എംഎൽഎ കാനത്തിൽ ജമീല നിർവഹിച്ചു.

മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സി കെ ശ്രീകുമാർ ആധ്യക്ഷം വഹിച്ച ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ അഡ്വക്കറ്റ് ഷഹീർ സ്വാഗതവും ഹെഡ്മാസ്റ്റർ ടി.സുരേന്ദ്രകുമാർ നന്ദിയും പറഞ്ഞു. വാർഡ് മെമ്പർ കെ.സുമിത, മുൻ എച്ച് എം ലീല ടീച്ചർ. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രഘു മാസ്റ്റർ, മോഹൻ ദാസ് മാസ്റ്റർ, പപ്പൻ മൂടാടി, ഒ എ കരീം, സലാം കൊളാറ വീട്ടിൽ, കേണൽ മോഹനൻ, പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് റിയാസ്, എന്നിവർ വാർഷിക പരിപാടികൾക്ക് ആശംസകൾ അറിയിച്ചു.


തുടർന്ന് ആരോഗ്യമാണ് സമ്പത്ത് എന്നതിലൂന്നി സഹാനി ഹോസ്പിറ്റൽ നന്തി, വി ട്രസ്റ്റ്‌ കണ്ണാശുപത്രി കൊയിലാണ്ടി എന്നിവർ സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Summary: The six-month-long centenary celebrations began; Moodadi Gokhale UP School at the turn of 100