ആരോഗ്യമുള്ള നാളെയ്ക്കായി പോഷകാഹാരമുള്ള ഭക്ഷണം കഴിക്കാം; കൊയിലാണ്ടിയിൽ പോഷകാഹാര കിറ്റ് വിതരണം ചെയ്തു
കൊയിലാണ്ടി: നഗരസഭയിലെ അതിദരിദ്ര വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു. ഒപ്പം ക്യാമ്പയിന്റെ ഭാഗമായാണ് കിറ്റ് നൽകിയത്. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് വിതരണോദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന സർക്കാർ മുൻഗണന നൽകി നടപ്പിലാക്കുന്ന പദ്ധതികളായ ആയിരത്തിൽ അഞ്ച്പേർക്ക് തൊഴിൽ ലഭ്യമാക്കാൻ, ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കൽ, അതിദാരിദ്ര്യ പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്കും, പി. എം. എ.വൈ പദ്ധതി ഗുണഭോക്താക്കൾക്കും ഉപജീവനം ഉറപ്പാക്കൽ, ഓക്‌സിലറി ഗ്രൂപ്പുകൾക്കിടയിൽ സംരംഭകത്വവും തൊഴിലും ഉറപ്പാക്കൽ എന്നിവയാണ് ഒപ്പം ക്യാമ്പയിൻകൊണ്ട് ലക്ഷ്യമിടുന്നത്.
കൊയിലാണ്ടി ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു. പി എം എ വൈ- സോഷ്യൽ ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ് രചന വി.ആർ പദ്ധതി വിശദീകരിച്ചു. നഗരസഭാ കൗൺസിലർമാരായ സുമതി കെ.എം, പ്രമോദ് എന്നിവർ സംസാരിച്ചു. പ്രോജക്ട് ഓഫീസർ ടി കെ ഷീബയും സ്വാഗതവും നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ നന്ദിയും പറഞ്ഞു.