മേലടി ഉപജില്ലാ ശാസ്ത്രമേള: ‘വയനാടിനൊരു കൈത്താങ്ങ് ‘ പദ്ധതിക്കായി സ്റ്റാളൊരുക്കി വാസുദേവാശ്രമം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയേഴ്‌സ്



കീഴരിയൂര്‍: മേലടി ഉപജില്ല ശാസ്ത്രമേളയുടെ ഭാഗമായി ശ്രീ വാസുദേവ ആശ്രമ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് സ്റ്റാള്‍ നടത്തി. ‘ വയനാടിനൊരു കൈത്താങ്ങ് ‘ പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി പണം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്റ്റാള്‍ തുറന്നത്.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.കെ.അമ്പിളി സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറായ സോളമന്‍ ബേബി, ലീഡേഴ്സ് ആയ സായന്ത്, അഞ്ജന, ചേതസ്, ദേവനന്ദ എന്നിവര്‍ സ്റ്റാളിന് നേതൃത്വം നല്‍കി.

Summary: NSS Volunteers of Vasudeva Ashramam Higher Secondary School set up a stall for the project ‘A helping hand to Wayanad’