നടുവത്തൂര്‍ ശ്രീവാസുദേവാശ്രമം സ്‌കൂളില്‍ ഇനി പച്ചക്കറികള്‍ വിളയും; ഹരിതഭൂമി പദ്ധതിയുടെ ഭാഗമായി എന്‍.എസ്.എസ് യൂണിറ്റ് നട്ടത് 100ല്‍ അധികം പച്ചക്കറി തൈകള്‍
നടുവത്തൂര്‍: ഹരിതഭൂമി പദ്ധതിയുടെ ഭാഗമായി നടുവത്തൂരിലെ ശ്രീവാസുദേവാശ്രമം സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റ്. കീഴരിയൂരിലെ കൃഷിഭവനുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കിയത്. 100ല്‍ അധികം പച്ചക്കറി തൈകള്‍ സ്‌കൂള്‍ ക്യാമ്പസില്‍ നട്ടുകൊണ്ട് പദ്ധതിക്ക് തുടക്കമിട്ടു.
കൃഷി ഓഫീസര്‍ അശ്വതി ഹര്‍ഷന്‍, അസിസ്റ്റന്റ് ഷാജി.വി.എ, വിസ്മയ, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സോളമന്‍ ബേബി, അധ്യാപകനായ രാജേഷ്.കെ.എം, എന്‍.എസ്.എസ് ലീഡേഴ്‌സ് ചേതസ്, ദേവനന്ദ എന്നിവര്‍ പദ്ധതിക്ക് നേതൃത്വം നല്‍കി.
Summary: NSS unit planted more than 100 vegetable seedlings as part of the Harithabhoomi project