വയനാടിനെ സഹായിക്കാന്‍ സ്വന്തമായി അച്ചാര്‍ നിര്‍മ്മിച്ച്  കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍; ആദ്യ വില്‍പ്പന നടന്നു


കൊയിലാണ്ടി: വയനാട്ടിലെ ദുരിതബാധിതര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനുള്ള സഹായം നല്‍കുന്നതിനായി മുന്നിട്ടിറങ്ങി കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. സുമേധ ദ്വിദിന ക്യാമ്പിന്റെ ഭാഗമായി വൊക്കേഷണല്‍ വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ത്ഥികള്‍ സ്വന്തമായി അച്ചാര്‍ നിര്‍മ്മിച്ച് നല്‍കുന്നു.

ഇതിന്റെ ആദ്യ വില്പന പി.ടി.എ പ്രസിഡണ്ട് വി. സുചീന്ദ്രന്‍ എസ്.എം.സി ചെയര്‍മാന്‍ ഹരീഷ് എന്നിവര്‍ ചേര്‍ന്ന് കൊയിലാണ്ടി നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ക്ക് നല്‍കി. എന്‍.എസ്.എസ് ലീഡര്‍ ഫിദ ഫാത്തിമ സ്വാഗതവും അഭിനവ് എസ്.എസ് നന്ദിയും പറഞ്ഞു.

Description: NSS students of Koyilandy Vocational Higher Secondary School made their own pickles to help Wayanad; The first sale took.  place