ദേശീയപാതയില്‍ ഇരിങ്ങലില്‍ ബസ് ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്


പയ്യോളി: ദേശീയപാതയില്‍ ഇരിങ്ങലില്‍ ബസ് ബൈക്കിലിടിച്ച് അപകടം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന അമൃത ബസ് ആണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. ഇയാള്‍ ഇരിങ്ങല്‍ സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം.

വൈകുന്നേരം 3.15 ഓടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.