തൊഴിൽ സമയം രാവിലെ ഒൻപത് മുതൽ വൈകീട്ട് നാല് മണി വരെയായി നിജപ്പെടുത്തണമെന്ന ആവശ്യവുമായി കൊയിലാണ്ടിയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ കൺവെൻഷൻ


കൊയിലാണ്ടി: ജോലി സമയം കുറയ്ക്കണമെന്നും ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ നൽകണമെന്നും ആവശ്യങ്ങളുന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളികളുടെ കൺവെൻഷൻ. കൊയിലാണ്ടി സെന്റർ മേഖലാ എൻ.ആർ.ഇ.ജി.ഡബ്ലൂ.യു കൺവെൻഷൻ  പന്തലായനി കേളു ഏരിയാ കമറ്റി അംഗം പി.സി സതീഷ് ചന്ദ്രൻ ഉദ്ഘാനം ചെയ്തു. മേഖലാ പ്രസിഡണ്ട് പി ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് ആരോഗ്യ സുരക്ഷാ ഉപകരണങ്ങളും, തൊഴിലാളികളുടെ തൊഴിൽ സമയം രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ നിജപ്പെടുത്തണമെന്നും കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മുൻസിപ്പൽ സെക്രട്ടറി വി സുന്ദരൻ മാസ്റ്റർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി രേഖ വി.കെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.എം സെന്റർ ലോക്കൽ കമ്മറ്റി സെക്രട്ടറി പി.വി സത്യൻ സംസാരിച്ചു. രേഖ സ്വാഗതവും സജിത നന്ദിയും പറഞ്ഞു.

യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി പി ചന്ദ്രശേഖരനെയും വൈസ് പ്രസിഡന്റുമാരായി റീന വെള്ളിലാട്ടിനെയും ഉഷയെയും തിരഞ്ഞെടുത്തു. സെക്രട്ടറിയായി രേഖ.വി.കെ. ജോയിന്റ് സെക്രട്ടറിയായി സുചിത്ര, ജ്യോതി എന്നിവരും ട്രഷറർ ആയി ഇന്ദുലേഖയെയും തിരഞ്ഞെടുത്തു