കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (17/05/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
ബേപ്പൂര്‍ ഫിഷറീസ് ഓഫീസ് പ്രവര്‍ത്തനം മാറുന്നു
ബേപ്പൂര്‍ ഫിഷറീസ് കോമ്പൗണ്ടില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ ഇന്ന് (മെയ് 18) മുതല്‍ ക്ഷേമനിധി ഓഫീസ് വെസ്റ്റ്ഹില്‍ ഫിഷറീസ് കോംപ്ലക്സിലെ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മേഖലാ ഓഫീസ് കെട്ടിടത്തില്‍ താത്കാലികമായി പ്രവര്‍ത്തിക്കും. വാര്‍ഷിക വിഹിതമടക്കുന്നതിനായി നിശ്ചിത ദിവസങ്ങളില്‍ ഫിഷറീസ് ഓഫീസര്‍ മത്സ്യഗ്രാമങ്ങളില്‍ ക്യാമ്പ് ചെയ്യുന്നതാണെന്ന് മേഖലാ എക്സീക്യൂട്ടീവ് അറിയിച്ചു. ഫോണ്‍: 0495 2383472.
‘ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം’: അപേക്ഷ ക്ഷണിച്ചു
കോവിഡാനന്തര കേരളത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്നതിനും കോവിഡ് മഹാമാരിക്കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്ക് വ്യവസായ സംരഭകരാകാനും അതോടൊപ്പം തൊഴില്‍ദാതാവാകാനും കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ‘ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം’ എന്ന പദ്ധതി നടപ്പാക്കുന്നു. ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നടപ്പാക്കിവരുന്ന പി.എം.ഇ.ജി.പി/ ‘എന്റെ ഗ്രാമം’ പദ്ധതികളുടെ തുടര്‍ച്ചയാണ് പുതിയ പദ്ധതി. പരമാവധി 25 ലക്ഷം രൂപ വരെ അടങ്കല്‍ ഉള്ള ഗ്രാമവ്യവസായ യൂണിറ്റുകള്‍ ആരംഭിക്കാം. 95 ശതമാനം വരെ ബാങ്ക് വായ്പ ലഭ്യമാക്കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രൊജക്ട് തുകയുടെ 25 ശതമാനം മുതല്‍ 40 ശതമാനം വരെ സബ്സിഡി ഗ്രാന്റ് ഖാദി ബോര്‍ഡ് വഴി നല്‍കുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിലേക്ക് പി.എം.ഇ.ജി.പി, എന്റെ ഗ്രാമം പദ്ധതികള്‍ പ്രകാരം അപേക്ഷകള്‍ സ്വീകരിക്കുന്നു. താത്പര്യമുള്ളവര്‍ക്ക് ചെറൂട്ടി റോഡിലുള്ള ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0495-2366156
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എന്‍ജിനീയറിംഗ് കോളേജിലെ എ.ഇ ആന്‍ഡ് ഐ വിഭാഗത്തിലെ ഓള്‍ഡ് ബ്ലോക്ക് 218-ാം മുറിയില്‍ പാര്‍ട്ടീഷന്‍ വര്‍ക്ക് ചെയ്യുന്നതിനും 204, 205, 207 ബി മുറികളില്‍ വാള്‍ ഷെല്‍ഫ് നിര്‍മിക്കുന്നതിനുമായി മത്സര സ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. മെയ് 26 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍: 0495 2383220, 2383210. വെബ്സൈറ്റ് : www.geckkd.ac.in
ഗവ. എന്‍ജിനീയറിംഗ് കോളേജിലെ സി.സി.എഫ് ലാബിലെ മൂന്ന് എ.സികള്‍ സര്‍വീസ് ചെയ്യുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. മെയ് 27 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍: 0495 2383220, 2383210. വെബ്സൈറ്റ്: www.geckkd.ac.in
ഗവ. എന്‍ജിനീയറിംഗ് കോളേജിലെ എ.ഇ.ആന്‍ഡ് ഐ വിഭാഗത്തിലെ കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് ലാബിലേക്ക് കണ്‍സ്യൂമബിള്‍സ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 28 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍: 0495 2383220, 2383210. വെബ്സൈറ്റ്: www.geckkd.ac.in
റീ-ക്വട്ടേഷന്‍
കോഴിക്കോട് ഡി.ടി.പി.സി ഓഫീസിലെ ഇലക്ട്രിക് സ്‌ക്രാപ്പ് ആവശ്യമുള്ള ഏജന്‍സികളില്‍നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. മെയ് 24ന് വൈകീട്ട് മൂന്ന് മണിവരെ മാനാഞ്ചിറ ഡി.ടി.പി.സി ഓഫീസില്‍ സ്വീകരിക്കും. ഡി.ടി.പി.സിയുടെ അപേക്ഷ ഫോറത്തിലല്ലാതെ നല്‍കുന്ന ക്വട്ടേഷന്‍ സ്വീകരിക്കുന്നതല്ല. അപേക്ഷാ ഫോറം ഡി.ടി.പി.സി ഓഫീസില്‍ നിന്നും കൈപറ്റാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 -2720012
ലൈഫ് ഭവനപദ്ധതി: ജില്ലാതല താക്കോല്‍ദാനം നിര്‍വഹിച്ചു
ലൈഫ് ഭവന പദ്ധതികളുടെ പൂര്‍ത്തീകരിച്ച വീടുകളുടെ ജില്ലാതല താക്കോല്‍ദാനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദന്‍ നിര്‍വഹിച്ചു. ജില്ലാ പ്ലാനിങ് സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലയില്‍ 1081 വീടുകളാണ് പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്തുകളില്‍ 682 വീടുകളും നഗരസഭകളില്‍ 399 വീടുകളുമാണ് പൂര്‍ത്തീകരിച്ചത്. ഭവന നിര്‍മാണത്തിനായി ലൈഫ് മിഷന്‍ ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളില്‍ നിന്നായി ഒരു കുടുംബത്തിന് നാല് ലക്ഷം രൂപയാണ് അനുവദിച്ചത്.
ലൈഫ് മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ടോമി കെ.ജെ., ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.പി. ജമീല, എല്‍.എസ്.ജി.ഡി. ജോയിന്റ് ഡയരക്ടര്‍ ഡി. സാജു, തൊഴിലുറപ്പ് പദ്ധതി ജെ.പി.സി. മുഹമ്മദ് ജാ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ മായ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.