കഥകൾ പറഞ്ഞും ചേർത്തുപിടിച്ചും അവർ ഒത്തുകൂടി; ശ്രദ്ധേയമായി മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം ഗവ.കോളേജ് 90-92 ബാച്ചിന്റെ നോമ്പുതുറ
മുചുകുന്ന്: മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം ഗവ.കോളേജ് 90-92 ബാച്ച് നോമ്പ്തുറ സംഘടിപ്പിച്ചു. ചെങ്ങോട്ട്കാവ് വൺ ടു വൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുൻസിപ്പൽ കൗൺസിലർ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി സുസ്മിത സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മജീദ് അധ്യക്ഷത വഹിച്ചു. സൈന്യത്തില്‍ നിന്നും വിരമിച്ച സുബേദാർ (റിട്ട) സതീഷിനെ ചടങ്ങില്‍ പോലീസ് ഉദ്യോഗസ്ഥരായ രഞ്ജിത്ത്, ശ്രീകുമാർ എന്നിവർ പൊന്നാടയണിഞ്ഞ് ആദരിച്ചു.
വൈസ് പ്രസിഡന്റ് മഹിജ, ജോയിന്‍ സെക്രട്ടറി ശ്രീശൻ കാർത്തിക എന്നിവർ ആശംസ നേർന്നു സംസാരിച്ചു. തുടർന്ന് നോമ്പുതുറ നടന്നു. ഖജാൻജി രാജു നർത്തകി നന്ദി രേഖപ്പെടുത്തി. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.
Description:'Nombutura' of Muchukunnu SRBTM Govt. College 90-92 batch