‘ഹരിതം സുന്ദരം എന്റെ നൊച്ചാട്’; മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സന്ദേശറാലിയുമായി നൊച്ചാട് ഗ്രാമപഞ്ചായത്ത്
പേരാമ്പ്ര: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നൊച്ചാട് ഗ്രാമപഞ്ചായത്ത് സന്ദേശറാലി സംഘടിപ്പിച്ചു. ‘ഹരിതം സുന്ദരം എന്റെ നൊച്ചാട് എന്ന സന്ദേശമുയര്‍ത്തിയാണ് റാലി സംഘടിപ്പിച്ചത്. മുളിയങ്ങല്‍ ടൗണില്‍ നിന്നും ആരംഭിച്ച റാലി ഗ്രാമപഞ്ചായത്ത് പരിസരത്ത് സമാപിച്ചു.
റാലിയില്‍ ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍, ചടട വളണ്ടിയര്‍മ്മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേനാഗങ്ങള്‍, എന്നിവര്‍ പങ്കെടുത്തു.റാലി നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍ ശാരദ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഇന്‍ചാര്‍ജ്ജ് സനില ചെറുവറ്റ അധ്യക്ഷത വഹിച്ചു.
സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ന്മാരായ ശോഭന വൈശാഖ്, ബിന്ദു അമ്പാളി, പഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിജി ടി.എന്‍, സോഷ്യല്‍ ഓഡിറ്റ് ടീം ലീഡര്‍ ടി. സുരേഷ്, ഹരിതകര്‍മ്മസേന സെക്രട്ടറി ഷീജ കരിമ്പാണ്ടി എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗം സുമേഷ് തിരുവോത്ത് സ്വാഗതവും ഗ്രാമപഞ്ചായത്തംഗംഷിനി ടി.വി നന്ദിയും പറഞ്ഞു.